കാരാപറമ്പ് ആവിലാസദന് ആശ്രമ ദേവാലയത്തിൽ തിരുനാള്‍ തുടങ്ങി
എടൂര്‍ കാരാപറമ്പ് ആവിലാസദന് ആശ്രമദേവാലയത്തില് വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് തുടക്കം കുറിച്ചു. ആശ്രമശ്രേഷ്ഠന്‍ ഫാ.റാഫ്സണ് പീറ്റര്‍ ഒസിഡി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ.ജോസഫ് ഒസിഡി, ഫാ.ആന്‍സണ്‍ ഒസിഡി, ഡീക്കന്‍ ലോറന്‍സ് ഒസിഡി, കണ്‍വീനര്‍ ജോസ് വാഴ് വേലിക്കകത്ത് എന്നിവര്‍ പങ്കെടുത്തു.
15 നാണു പ്രധാന തിരുനാള്‍. കോവിഡ് സാഹചര്യത്തിൽ ഈ വര്‍ഷം ലളിതമായാണു തിരുനാള്‍ ആഘോഷിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തിരുനാളിന്റെ എല്ലാ ശുശ്രൂഷകളും നടത്തുന്നത്. ദിവ്യബലിയില്‍ പരമാവധി 20 പേര് മാത്രമേ പങ്കെടുക്കുകയുള്ളു.
ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം തിരുനാള്‍ ദിനങ്ങളില്‍ രാവിലെ ആറ്, ഏഴ്, വൈകുന്നേരം 3.30, 4.30 എന്നീ സമയങ്ങളിലായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ 15ന് രാവിലെ ആറ്, ഏഴ്, പത്ത്, വൈകുന്നേരം 3.30, 4.30 എന്നീ സമയങ്ങളിലായും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് ആശ്രമസുപ്പീരിയര്‍ അറിയിച്ചു.