ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെറ്റ്; വ്യാജ പ്രചാരണത്തിനെതിരെ പിടി തോമസ്

0 491

ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെറ്റ്; വ്യാജ പ്രചാരണത്തിനെതിരെ പിടി തോമസ്

എറണാകുളത്ത് ആദായ നികുതി വകുപ്പിന്റെ കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പരക്കുന്നത് വ്യാജവാർത്തയെന്ന് പി.ടി.തോമസ് എംഎൽഎ.

എറണാകുളത്ത് റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പണമിടപാട് സമയം സ്ഥലത്തുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ എംഎൽഎ ഓടിരക്ഷപ്പെട്ടെന്ന പേരിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് പി.ടി രംഗത്തെത്തിയത്.

തന്റെ മുൻ ഡ്രൈവറുടെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോയിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടെന്ന ആരോപണം പി.ടി നിഷേധിച്ചു. താൻ പോയ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. എന്നാൽ കള്ളപ്പണത്തെക്കുറിച്ചോ മറ്റ് ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിവില്ലെന്നും പി.ടി തോമസ് എംഎൽഎ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു