കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മദ്യ വിരുദ്ധ റാലി സംഘടിപ്പിച്ചു.
അങ്ങാടിക്കടവ്: തലശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യ വിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും ആഭിമുഖ്യത്തിൽ മദ്യ വിരുദ്ധ റാലി സംഘടിപ്പിച്ചു. അയ്യംകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ റാലി ഉദ്ഘാടനം ചെയ്തു, കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി മേഖല ഡയറക്ടർ ഫാ.തോമസ് പന്തലാനിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്തിശ്രീ വൈസ് പ്രസിഡന്റ് മേരി ആലക്കാമറ്റം സ്വാഗതം ആശംസിച്ചു.കെ.സി.ബി.സി തലശ്ശേരി അതിരൂപത പ്രസിഡന്റ് ആന്റണി മേൽവെട്ടം മുഖ്യ പ്രഭാഷണവും സേക്രഡ്ഹാർട്ട് ചർച്ച് വികാരി ഫാ.തോമസ് ആമക്കാട്ട് അനുഗ്രഹഭാഷണവും നടത്തി , അസിസ്റ്റന്റ് സേക്രഡ്ഹാർട്ട് ചർച്ച് വികാരി ഫാ.തോമസ് പൂവൻപുഴ , ഷിനോ സിബി പാറക്കൽ, ജോസ് കുഞ്ഞ് തടത്തിൽ, ജോയികുട്ടി കുന്നപ്പള്ളി, അഡ്വ ഷീജ സെബാസ്റ്റ്യൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.