തറേക്കടവിലച്ചനെ തള്ളിപ്പറഞ്ഞിട്ടില്ല, നിയമസംരക്ഷണം നല്‍കും, വിശദീകരണവുമായി തലശ്ശേരി അതിരൂപത

0 1,096

തറേക്കടവിലച്ചനെ തള്ളിപ്പറഞ്ഞിട്ടില്ല, നിയമസംരക്ഷണം നല്‍കും, വിശദീകരണവുമായി തലശ്ശേരി അതിരൂപത

തലശ്ശേരി : മണിക്കടവ് സെന്റ് തോമസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഫാ. ആന്റണി തറേക്കടവിൽ നടത്തിയ പ്രസ്താവനയെ ചൊല്ലി വിവിധ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപത. ആന്റണി തറേക്കടവിലച്ചനെയോ അച്ചൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവനകളെയോ അതിരൂപത തള്ളിപ്പറയാൻ തയ്യാറല്ലായെന്നും ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കി യിട്ടുണ്ടെന്നും തലശ്ശേരി അതിരൂപത പ്രസ്താവനയില്‍ അറിയിച്ചു.

ബഹു. ആന്റണി തറേക്കടവിലച്ചനെ മറയാക്കി കലാപമോ രക്തസാക്ഷികളെയോ സൃഷ്ടി ക്കാൻ താല്പര്യമുള്ളവരുടെ കെണിയിൽ വീഴാൻ അതിരൂപത തയ്യാറല്ല. ആരുടെയെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഒരു വൈദികനെ ജയിലിലേക്കയക്കാൻ അതിരൂപതയ്ക്ക് താല്പര്യമില്ല. ഈ വിഷയത്തിൽ എല്ലാ തീരുമാനങ്ങളും ബഹു. ആന്റണിയച്ചന്റെ അറിവോടെയാണ് അതിരൂപത എടുത്തിട്ടുള്ളത്. അച്ചനെ സംരക്ഷിക്കാൻ അച്ചനോടൊപ്പം ഈ അതിരൂപത ഉറച്ചു നിൽക്കും. അതിനായി നിയമസംരക്ഷണം ഉൾപ്പടെ അച്ചന്റെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ അതിരൂപത ക്രമീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

തലശ്ശേരി അതിരൂപതയുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍

ബഹു. തറേക്കടവിൽ ആന്റണിയച്ചൻ നൽകിയ വചന സന്ദേശത്തെയും അതിനോടനുബന്ധിച്ചു നടന്ന ഉഭയകക്ഷി ചർച്ചകളെയും കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കാനും അതിരൂപതയെ അധിക്ഷേപിക്കാനും ചില കോണുകളിൽനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സംഭവങ്ങളുടെ സത്യാവസ്ഥ വസ്തുതാപരമായി അറിയിക്കാനും വിശ്വാസികളുടെ ഇടയിലെ ആശയക്കുഴപ്പത്തെ പരിഹരി ക്കാനും അതിരൂപത ആഗ്രഹിക്കുന്നു.

1. ബഹു. ആന്റണി തറേക്കടവിലച്ചനെയോ അച്ചൻ നടത്തിയ പ്രഭാഷണത്തിൽ സത്യവിശ്വാസത്തെയും ലൗജിഹാദിനെയും ഹലാൽ ഭക്ഷണത്തിലെ അപകടത്തെയും കുറിച്ചുള്ള പ്രസ്താവ നകളെയോ അതിരൂപത തള്ളിപ്പറയാൻ തയ്യാറല്ല. ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള പ്രചാരണങ്ങൾ അവാസ്ഥവും ഗുഢലക്ഷ്യങ്ങളോടുകൂടിയുള്ളതുമാണ്.