നിരീക്ഷണത്തിൽ കഴിഞ്ഞവർ ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രത്യേക മേഖല – ഇരിട്ടി സബ് ഡിവിഷന് കീഴിൽ സുരക്ഷാ ശക്തമാക്കി

0 1,332

നിരീക്ഷണത്തിൽ കഴിഞ്ഞവർ ഉൾപ്പെടുന്ന പ്രദേശങ്ങൾ പ്രത്യേക മേഖല – ഇരിട്ടി സബ് ഡിവിഷന് കീഴിൽ സുരക്ഷാ ശക്തമാക്കി

ഇരിട്ടി: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇരിട്ടി പോലീസ് സബ്ഡിവിഷന് കീഴിൽ നിരീക്ഷണത്തിൻ കഴിഞ്ഞവർ ഉൾപ്പെടുന്ന പ്രദേശങ്ങളെ പ്രത്യേക മേഖലയാക്കി തിരിച്ച് നിയന്ത്രണം ശക്തമാക്കി. രോഗവാഹകരുമായി ഒന്നും രണ്ടും സമ്പ ർക്കത്തിൽപ്പെട്ടവർ നിരീക്ഷണത്തിൽ കഴിഞ്ഞ മേഖലയെയാണ് കണ്ടയ്മെൻറ് സോൺ എന്ന പേരിൽ വേർതിരിച്ച് നിയന്ത്രണം കടുപ്പിച്ചത്. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നതിനിടെയാണ് പുതിയ നിയന്ത്രണം.
ഹോസ്പോർട്ട് മേഖലയായി പ്രഖ്യാപിച്ച ഇരിട്ടി നഗരസഭാ പ്രദേശത്തെ കൂടാതെ ഉളിക്കൽ, ആറളം, പേരാവൂർ, മട്ടന്നൂർ , മാലൂർ, മുഴക്കുന്ന്, കൊട്ടിയൂർ , കണിച്ചാർ പ്രദേശങ്ങളെയാണ് പ്രത്യേക സോണിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള മെയിൻ റോഡുകളിൽ ബാരിക്കേഡുകൾ തീർത്ത് ഗതാഗതം നിയന്ത്രിക്കുമെന്ന് ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴളപ്പിൽ പറഞ്ഞു. നിലവിൽ ഗ്രാമീണ റോഡുകളിൽ തുടരുന്ന ഗതാഗത നിയന്ത്രണങ്ങൾ അതേപടി തുടരും.
കശുവണ്ടി വിൽക്കുന്നതിനും വളം ഉൾപ്പെടെ കാർഷിക ആവശ്യങ്ങൾക്കുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിനും സംവിധാനം ഒരുക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അത്തരം കടകളൊന്നും ചൊവ്വാഴ്ച്ചയും തുറന്നില്ല. ഹോസ്പോർട്ട് മേഖലയായ ഇരിട്ടി നഗരസഭാ പ്രദേശങ്ങളിൽ റീട്ടെയിൽ കടകളല്ലാതെ മറ്റൊരു വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല.