വാരാണസി: ഭോജ്പുരി നടി ആകാംക്ഷ ദുബേയെ നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വാരാണസി സർനാഥ് മേഖലയിലെ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. പുതിയ ചിത്രമായ നായികിന്റെ ചിത്രീകരണത്തിനാണ് ഇവർ നഗരത്തിലെത്തിത്. മരിക്കുന്നതിന് മുമ്പ് ഇവർ ഇൻസ്റ്റ്ഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് വിളിച്ച വേളയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മിർസാപൂർ സ്വദേശിയാണ്. 25 വയസ്സുള്ള ഇവർ മേരി ജുങ് മേരാ ഫൈസല എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.