ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നില്പ് സമരം നടത്തി
സ്വർണ്ണക്കടത്ത്, ലൈഫ് കോഴ , മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രി കെ.ടി.ജലീൽ എന്നിവർ രാജി വെക്കണം എന്നാ വിശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് എല്ലാ പഞ്ചായത്ത് തലങ്ങളില്ലും നടത്തുന്ന നില്പു സമരത്തിന്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ മുനീശ്വരൻ കോവിലിന് സമീപം നടത്തിയ നില്പ് സമരം മണ്ഡലം പ്രസിഡന്റ് കെ.രതീഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ടി. കൃഷ്ണ പ്രഭ സ്വാഗതം പറഞ്ഞു, കെ.പി. ലത്തീഷ് നന്ദി പ്രകാശിപ്പിച്ചു. അർച്ചന വണ്ടിച്ചാൽ, പി. സെലീന , അഡ്വ: കെ.രഞ്ജിത്ത്, കെ. ദിനേശൻ മുതലായവർ പങ്കെടുത്തു.