ഇരിട്ടി നഗരസഭയില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നല്‍കിയ ഇളവുകള്‍ റദ്ദാക്കി.
ഇരിട്ടി നഗരസഭയില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നല്‍കിയ ഇളവുകള്‍ റദ്ദാക്കി.
ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭ്യമാകാത്തതിന് തുടര്‍ന്നാണ് താല്‍കാലിക ഇളവുകള്‍ റദ്ദാക്കിയത്.
ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടെയ്‌മെന്റ് സോണില്‍ നിന്നും മാറിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മുതല്‍ കര്‍ശന ഉപാധികളോടെ നിര്‍ണ്ണയിക്കപ്പെട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനായിരുന്നു കഴിഞ്ഞ ദിവസം സുരക്ഷാ സമിതി ചേര്‍ന്ന് ഏടുത്ത തീരുമാനം.
ജില്ല റെഡ് സോണ്‍ ആയതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിബന്ധനകള്‍ക്ക് വിധേയമായി സുരക്ഷ സമിതിയുടെ തീരുമാനം ജില്ലാ കലക്ടര്‍ അംഗീകരിക്കുന്ന മുറക്ക് മാത്രമെ കടകള്‍ക്ക് നല്‍കിയ ഇളവുകള്‍ ബാധകമാവുവെന്നും ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അറിയിച്ചു.