സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. സിപിഐഎമ്മിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈം ബ്രാഞ്ചിന് കൈമാറുക. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. സമാനമായ മറ്റൊരു പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.