ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

0 386

ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2018-19 വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണം  ജില്ല ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ നിര്‍വ്വഹിച്ചു. ബിരുദ വിജയികള്‍ 4 പേരും ബിരുദാനന്തര വിജയികള്‍ 4 പേരും അവാര്‍ഡിനര്‍ഹരായി.
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രേമന്‍ അദ്ധ്യക്ഷനായി. എ.കെ.പി.എ. സംസ്ഥാന സെക്രട്ടറി ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.