സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ രേഖ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.

0 659

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മാർഗ രേഖ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.

 

 

രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകൾ ഈ മാസം 15 മുതൽ ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനിച്ച നടപടിയിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.

സ്‌കൂളുകൾ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാർത്ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുത്.

എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ ഉണ്ടാവണം. സ്‌കൂൾ ക്യാമ്പസ് ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

ഡോക്ടറുടെയും നഴ്സിന്റെയും സേവനം സ്‌കൂളുകളിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കർശനമാക്കരുത്. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അസുഖ അവധി ആവശ്യമെങ്കിൽ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമേ വിദ്യാർത്ഥികൾ സ്‌കൂളിൽ പ്രവേശിക്കാവു. സ്‌കൂളിൽ വരണമോ ഓൺലൈൻ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.