കേന്ദ്രവുമായി വിയോജിപ്പുകളുണ്ട്, പക്ഷേ പോരാടാനുള്ള സമയമല്ല ഇതെന്നു രാഹുൽ
പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടെന്നും, പക്ഷേ പോരാടാനുള്ള സമയമല്ല ഇതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയും കേരളത്തിലേതു പോലെ ജില്ലകള്‍ തോറുമുള്ള നടപടികളിലൂടെയുമാണ് കോവിഡ് 19നെതിരായ പോരാട്ടത്തില്‍ പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ കൊണ്ടു മാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വൈറസ് കണ്ടെത്താനുള്ള വ്യാപക ടെസ്റ്റുകളാണു വലിയ ആയുധമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനകളോടൊപ്പം പ്രതിന്ധിയിലായ വിവിധ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ കോവിഡിനെതിരായ ശ്വാശ്വത പരിഹാരമല്ല. വൈറസ് പടരാതിരിക്കാനുള്ള ഒരു പോസ് ബട്ടണ്‍ മാത്രമാണ്. അതിനു ശേഷം വൈറസ് വീണ്ടും പ്രവര്‍ത്തിക്കാം. അതിനാല്‍ വ്യാപകമായ പരിശോധനകളാണ് ആവശ്യം. വൈറസ് എവിടെയൊക്കെ സജീവമാണെന്നു കണ്ടെത്തി പ്രതിരോധിക്കാന്‍ വളരെ വ്യാപകമായ റാന്‍ഡം പരിശോധനകളാണു പ്രധാനം.