90 സ്കൂള്‍ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

0 238

90 സ്കൂള്‍ കെട്ടിടങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മ്മിച്ച 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ 4 സ്‌കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ധനസഹായത്തോടെ പുതുതായി നിര്‍മ്മിച്ച 20 ഉം നബാര്‍ഡ്‌ സഹായത്തോടെ 4 ഉം പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി 62 ഉം സ്‌കൂള്‍ കെട്ടിടങ്ങള്‍ രാവിലെ 9:30നാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ഉദ്ഘാടനം ചെയ്യുക. അതോടൊപ്പം രാവിലെ 10:30ന്‌ 54 സ്കൂളുകളുടെ പുതിയ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും നടക്കും.

വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ധനകാര്യം-കയര്‍ വകുപ്പുമ്രന്തി ഡോ. ടി.എം. തോമസ്‌ ഐസക്‌ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍,എ.കെ ബാലന്‍, കെ.കെ. ശൈലജ ടീച്ചര്‍, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍,പി. തിലോത്തമന്‍, കെ. രാജു, എ.കെ. ശശീന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവര്‍ വിശിഷ്ടാതിഥി കളായിരിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ ക്രേന്ദ്രങ്ങളായി മാറുകയാണ്‌. കിഫ്ബിയുടെ 5 കോടി ധനസഹായം പ്രയോജനപ്പെടുത്തി 56 വിദ്യാലയങ്ങളും 3 കോടി ധനസഹായം പ്രയോജനപ്പെടുത്തി 15 വിദ്യാലയങ്ങളും ഇതിനകം ഉദ്ഘാടനം ചെയ്തിട്ടുണ്ട്