കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

0 90

കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ  കണ്ടോന്താര്‍ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 6 ന് രാവിലെ 11 മണിക്ക്  വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന ഉദ്ഘാടനം ചെയ്യും.  ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമായ കടന്നപ്പള്ളി കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം , മാട്ടൂല്‍, കല്യാശ്ശേരി, പട്ടുവം, കണ്ണപുരം (തറ), കുഞ്ഞിമംഗലം എന്നീ 6 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നേരത്തെ  ഉദ്ഘാടനം  ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് കടന്നപ്പള്ളിയിലേത്.