പയ്യന്നൂർ: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ – കുഫോസ് – കിഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് പയ്യന്നൂരിൽ ഏപ്രിൽ 3ന് തിങ്കളാഴ്ച്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. റോസ്‌ലിന്റ ജോർജ് പ്രസ് ക്ലബിൽ അറിയിച്ചു.
1979-ൽ എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച പനങ്ങാട് ഫിഷറീസ് കോളേജ് ആണ് ആദ്യത്തെ ഫിഷറീസ് കോളേജ്. 44 വർഷത്തിന് ശേഷമാണ് രണ്ടാമത്ത ഫിഷറീസ് കോളേജ് ഇപ്പോൾ തുടങ്ങുന്നത്.
മത്സ്യകൃഷി രംഗത്ത് മലബാർ ഇന്ന് അഭിമുഖീകരിക്കുന്ന പിന്നാക്കാവസ്ഥക്ക് വലിയ ഒരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും വി.സി അഭിപ്രായപ്പെട്ടു.
പയ്യന്നൂർ ടെമ്പിൾ റോഡിൽ, ഫിഷറീസ് കോളേജിന് സമീപമുള്ള സുബ്രമഹ്ണ്യ സ്വാമി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ടി.ഐ.മധുസൂദനൻ എം.എൽ.എ സ്വാഗതം പറയും.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ തുടങ്ങിയവർ ചപങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, രാജു റാഫേൽ പങ്കെടുത്തു