‘കുട്ടിയോട് ക്ഷമ ചോദിച്ചിട്ടില്ല’; പിതാവിനെ തള്ളി, വിശദീകരിച്ച് ഡിജിപിയുടെ ഓഫിസ്

0 1,341

തിരുവനന്തപുരം • തലസ്ഥാനത്ത് പിങ്ക് പൊലീസിന്‍റെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ക്ഷമ ചോദിച്ചെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ അവകാശവാദം തള്ളി ഡിജിപിയുടെ ഓഫിസ്. ഡിജിപിക്കു കോടതി ഉത്തരവ് കൈമാറാനെത്തിയപ്പോഴാണു ക്ഷമ ചോദിച്ചതെന്നാണു പെണ്‍കുട്ടിയുടെ പിതാവ് അവകാശപ്പെട്ടത്.

എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഡിജിപിയെ നേരിട്ടു കണ്ടിട്ടില്ലെന്നും ഡിജിപി ക്ഷമ ചോദിച്ചിട്ടില്ലെന്നും പൊലീസ് വക്താവ് അറിയിച്ചു. കേസില്‍ കുറ്റാരോപിതയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചിരുന്നു.