സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ഉദ്ഘാടനം ചെയ്തു

0 331

പനമരം: സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ 9ന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഐ.എ.എസ് നിര്‍വഹിച്ചു. സി.എസ്.പി.എല്‍ ചെയര്‍മാന്‍ പി.കെ ജയന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു , ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, സി.എസ്.പി.എല്‍ ട്രഷറര്‍ രവീന്ദ്രന്‍, കണ്‍വീനര്‍ സിമോജ് എന്നിവര്‍ സംസാരിച്ചു. മത്സരങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പനമരം ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.