ശുചീകരണ പരിപാടി സംഘടിപ്പിച്ചു

0 163

ശുചീകരണ പരിപാടി സംഘടിപ്പിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് പരിസരം ശുചീകരിക്കുകയും താലൂക്ക്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍  അണുനശീകരണം നടത്തുകയും ചെയ്തു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ പി വി  അശോകന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ആഷിഖ് തോട്ടാന്‍, കെ പി ഷാജു, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, വളണ്ടിയര്‍മാര്‍ ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.