അടച്ചിട്ട മാനന്തവാടി ബിവറേജ് ഇന്നു മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

0 527

മാനന്തവാടി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി 26 ന് ഉച്ചമുതല്‍ താല്‍ക്കാലികമായി അടച്ചിട്ട മാനന്തവാടി ബിവറേജ് ഇന്നു മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. അണുവിമുക്തമാക്കിയതിന് ശേഷം നിലവില്‍ രോഗമുക്തി നേടിയ ജീവനക്കാരെ ഉപയോഗിച്ചാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിലവില്‍ പ്രീമിയം കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. മറ്റ് ജീവനക്കാരും രോഗമുക്തി നേടുന്നതിനനുസരിച്ച് ഉടന്‍ തന്നെ പ്രീമിയം കൗണ്ടറും തുറക്കുമെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി.