ജില്ലയിലെ 12 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0 202

ജില്ലയിലെ 12 സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച) രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ 11 സ്‌കൂളുകളിലായി 12 കെട്ടിടങ്ങളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുക. കിഫ്ബി വഴി ലഭിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ചിറ്റാരിപ്പറമ്പ് ജി എച്ച് എസ് എസ് കെട്ടിടം, മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിര്‍മ്മിച്ച കതിരൂര്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ ജി എച്ച് എസ് കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പ്രാപ്പൊയില്‍ ജി എച്ച് എസ് എസ്, കടന്നപ്പള്ളി ജി എച്ച് എസ് എസ്, പുറച്ചേരി ജി യു പി എസ്, ചെറുകുന്ന് ജി ഡബ്ല്യു എച്ച് എസ് എസ് കെട്ടിടങ്ങള്‍, ചട്ടുകപ്പാറ ജി എച്ച് എസ് എസ്, നുച്ചിയാട് ജി യു പി എസ്, മട്ടന്നൂര്‍ എം ടി എസ് ജി യു പി എസ്, കതിരൂര്‍ ജി വി എച്ച് എസ്, കോട്ടയം മലബാര്‍ ജി എച്ച് എസ് എസ് കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.