മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ (MBCF) നേതൃത്വത്തിൽ കളക്റേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷന്റെ (MBCF) നേതൃത്വത്തിൽ കളക്റേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇന്നു രാവിലെ നടന്ന ധർണ്ണ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആനുകൂല്യത്തിന്ന് വേണ്ടി പിന്നാക്ക വിഭാഗങ്ങൾക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വരുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പറഞ്ഞു. ഭരണഘടന പ്രകാരം അനുവദിച്ച് കിട്ടിയ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.സി രാഘവൻ അധ്യക്ഷത വഹിച്ചു. അഡ്വ പയ്യന്നൂർ ഷാജി വിഷയം അവതരിച്ചു. OEC വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, ഇതിനാവശ്വമായ തുക ബജറ്റിൽ വകയിരുത്തുക, OBC സമുദായങ്ങൾക്ക് ഉണ്ടായിരുന്ന 10% സംവരണം പുനസ്ഥാപിക്കുക, OEC പരിഗണനാർഹമായ 30 സമുദായങ്ങളെ പൂർണ്ണ OEC ലിസ്റ്റിൽ ഉൾപെടുത്തുക, ജാതി സെൻസസ്സ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്. രാമചന്ദ്രൻ പട്ടാന്നൂർ, എം മോഹനൻ, പി.വി ഗണേഷ് ബാബു, കെ.കെ സുധാകരൻ, ശ്യം മോഹൻ, സി ഉമേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.