ആറ് കുട്ടികള്‍ക്ക് വീട് ഉറപ്പാക്കി കളക്ടര്‍ ചുമതലയൊഴിഞ്ഞു; കൃഷ്ണതേജ ഇനി തൃശൂരില്‍

0 357

ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കി വി ആർ കൃഷ്ണ തേജ. ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഇന്നലെ വൈകിട്ട് ചുമതലയൊഴിഞ്ഞു. ഇനി തൃശൂരിലേക്കാണ് അദ്ദേഹം ചുമതലയേൽക്കുക. തന്റെ ഫേസ്‍ബുക്കിലൂടെയായിരുന്നു വിവരം കളക്ടർ അറിയിച്ചത്.(V R Krishna Teja leaves from Alappuzha)

ഞാനിവിടെ ആലപ്പുഴയിൽ കളക്ടറായി ചുമതല ഏറ്റെടുത്ത ഉടൻ ആദ്യമായി ഒപ്പ് വെച്ച ഉത്തരവും എൻറെ പ്രിയപ്പെട്ട കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നല്ലോ. ആലപ്പുഴയിൽ നിന്നും ചുമതല ഒഴിയുമ്പോൾ അവസാനമായി ചെയ്ത പ്രവൃത്തിയും എനിക്ക് ഏറെ പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി തന്നെയാണ്.വീ ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വീടുകൾ നിർമിച്ചു നൽകുന്നത്.

ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വി ആർ കൃഷ്ണ തേജ വാക്ക് നൽകി. വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എ ഡി എം. എസ് സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്.

വി ആർ കൃഷ്ണ തേജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയമുള്ളവരേ..

കോവിഡ് സമയത്ത് രക്ഷകർത്താക്കളെ നഷ്ടപെട്ട ആറ് മക്കൾക്ക് സ്പോൺസർഷിപ്പിലൂടെ ആറ് വീടുകൾ നൽകിയിട്ടാണ് ഇന്ന് ഞാൻ ആലപ്പുഴയിൽ നിന്നും മടങ്ങുന്നത്.

ഞാനിവിടെ ആലപ്പുഴയിൽ കളക്ടറായി ചുമതല ഏറ്റെടുത്ത ഉടൻ ആദ്യമായി ഒപ്പ് വെച്ച ഉത്തരവും എൻറെ പ്രിയപ്പെട്ട കൊച്ചു കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നല്ലോ. ആലപ്പുഴയിൽ നിന്നും ചുമതല ഒഴിയുമ്പോൾ അവസാനമായി ചെയ്ത പ്രവൃത്തിയും എനിക്ക് ഏറെ പ്രിയപ്പെട്ട മക്കൾക്ക് വേണ്ടി തന്നെയാണ്.

വീആർ ഫോർ ആലപ്പി പദ്ധതിയിൽ ഉൾപ്പെടുത്തി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഈ ആറു മക്കൾക്കും വീട് നിർമിച്ചു നൽകുന്നത്. ആറ് മാസത്തിനുള്ളിൽ ഈ മക്കൾക്കെല്ലാം പുതിയ വീട്ടിലേക്ക് സന്തോഷത്തോടെ താമസം മാറാം.

കഴിഞ്ഞ ഏഴരമാസക്കാലം നിങ്ങളെല്ലാവരും നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും എൻറെ ഹൃദയം നിറഞ്ഞ നന്ദി 😍🙏