കമ്മ്യൂണിറ്റി കിച്ചൺ ഫണ്ട് നൽകിയില്ല, ജീവനക്കാർ വെള്ളമുണ്ട പഞ്ചായത്തിനു മുന്നിൽ ധർണ്ണ നടത്തി

1,175

വെള്ളമുണ്ട:കമ്മ്യൂണിറ്റി കിച്ചൺ നടത്തിയ വകയിൽ കിട്ടാനുള്ള ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച്,ജീവനക്കാർ വെള്ളമുണ്ട പഞ്ചായത്തിനു മുന്നിൽ ധർണ്ണ നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെതനിമ കുടുംബശ്രീ ഹോട്ടൽ ജീവനക്കാരാണ് ധർണ്ണ നടത്തിയത് എട്ടേ നാലിൽ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചണായി വനിതകൾതുടങ്ങിയ സംരംഭമായിരുന്നു ഇത്. 19 മാസംനല്ല രീതിയിൽ പ്രവർത്തിച്ച ഹോട്ടൽ ചില പരാതികളുണ്ടെന്ന് പറഞ്ഞ് മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. എന്നാൽസബ്സിസിഡിയായി നൽകാനുള്ള തുക പഞ്ചായത്ത് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ്ണ.കെ.പി സരളമണി ഉദ്ഘാടനം ചെയ്തു. ദീപ രാജൻ, ലക്ഷ്മി, സംസാരിച്ചു