സംസ്ഥാനത്തുടനിളം നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ചൊല്ലിയും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം
സംസ്ഥാനത്തുടനിളം നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ചൊല്ലിയും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം
സംസ്ഥാനത്തുടനിളം നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ചൊല്ലിയും കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം. സര്‍ക്കാരിനെതിരായ സമരങ്ങളെ ഇല്ലാതാക്കാനാണ് നിരോധനാജ്ഞ നടപ്പാക്കിയതെന്നും നിരോധനാജ്ഞ ലംഘിക്കുമെന്നും കെ മുരളീധരന്‍ എം.പി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുമെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
കണ്ടൈന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല, സര്‍വകക്ഷി യോഗത്തിലെ ധാരണക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി, സര്ക്കാര്‍ വിരുദ്ധ സമരങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം, ഇതാണ് നിരോധനാജ്ഞ സംബന്ധിച്ച കെ മുരളീധരന്റെ നിലപാട്. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്‍ ഇതിന് വിരുദ്ധ നിലപാടിലാണ്.
നേരത്തെ തന്നെ ആള്‍കൂട്ട സമരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്, പുതിയ നിയന്ത്രണങ്ങളുമായി സഹകരിക്കാനും ധാരണയായിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിക്കുമ്പോഴും സമരങ്ങള്‍ നടത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സമരം നടത്തിയ നേതാക്കള്‍ക്കുവരെ കോവിഡ് ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസമാണ് നേതാക്കളുടെ പ്രസ്താവനകളില്‍ പ്രതിഫലിച്ചത്.