സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ നിരവധി അഴിമതികൾ മൂടിവെക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നതെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി

0 1,422

സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ നിരവധി അഴിമതികൾ മൂടിവെക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നതെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി

കണിച്ചാർ: സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടത്തിയ നിരവധി അഴിമതികൾ മൂടിവെക്കാനുള്ള ശ്രമമാണിപ്പോൾ നടത്തുന്നതെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കണിച്ചാർ പഞ്ചായത്തിനെതിരെ വെറും 21000 രൂപയുടെ അഴിമതിയാരോപണമാണ് ഉന്നയിക്കുന്നത്. ചെങ്ങോം-ഇളമ്പാളി കോളനി റോഡിൻ്റെ മൺപണിക്കായി 13 തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പഞ്ചായത്തിൽ നിന്നും അനുവദിക്കപ്പെട്ട തുകയാണിത്. ഈ തുക കരാറുകാരനാേ മറ്റാർക്കുമോ നൽകിയിട്ടില്ല. ഇതല്ലാതെ മറ്റൊരു തുകയും പഞ്ചായത്ത് അനുവദിച്ചിട്ടുമില്ല.  ഈ റോഡിൻ്റെ പണിക്ക് അനുവദിച്ച അടങ്കൽ തുകയായ 485000 രൂപയും തട്ടിയെടുത്തു എന്ന് സി.പി.എം. കള്ളപ്രചാരണം നടത്തി പുകമറ തീർക്കുകയാണ്. മാസങ്ങൾ മുമ്പ് ആരോപണം ഉയർന്നതിനെ തുടർന്ന് വിജിലൻസ് രണ്ടു തവണ രേഖകൾ പരിശോധിച്ചപ്പോൾ കേസെടുക്കത്തക്കതായി ഒന്നും കണ്ടെത്തിയിരുന്നില്ല.  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ചിലർ ഇടപെട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേസെടുപ്പിച്ചിരിക്കുന്നത്. ഇത്ര തിടുക്കപ്പെട്ട് കേസെടുക്കാൻ മുതിർന്നതു തന്നെ സി.പി.എമ്മിൻ്റെ ഗതികേടാണ് കാണിക്കുന്നത്. സി.പി.എം. ഭരിക്കുന്ന കേളകത്തെ പഞ്ചായത്തംഗം തൊഴിലുറപ്പിൽ തട്ടിപ്പു നടത്തിയതിൻ്റെ രേഖകൾ തന്നാൽ അതിനെതിരെ സമരം ചെയ്യാൻ തയാറുണ്ടോ എന്നും കോൺഗ്രസ് പ്രസ്താവനയിൽ ആരോപിച്ചു.