വനിത ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൺവെൻഷൻ സംഘടിപ്പിച്ചു
കല്‍പ്പറ്റ: വനിത ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. ബഷീറ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.ജില്ലാലീഗ് സെക്രട്ടറി യഹ്‌യാഖാന്‍ തലക്കല്‍ ക്ലാസെടുത്തു.മണ്ഡലംമുസ്‌ലിംലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, വനിതാലീഗ് ദേശീയ സെക്രട്ടറിജയന്തിരാജന്‍, വനിതാലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റസീനഅബ്ദുല്‍ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ സംസാരിച്ചു.ജില്ലയിലെ മുസ്്‌ലിം ലീഗിന്റെ വനിതാ ജനപ്രതിനിധികള്‍, വനിതാ ലീഗ്ജില്ലാനിയോജകമണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സെക്രട്ടറി സൗജത്ത് ഉസ്മാന്‍ സ്വാഗതവും, ബാനു പുളിക്കല്‍ നന്ദിയുംപറഞ്ഞു.