ലോകായുക്ത ഓർഡിനൻസിൽ സിപിഐക്ക് അവരുടെ അഭിപ്രായം പറയാമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചചെയ്യും. ഭരണഘടനക്കനുസരിച്ചുള്ള മാറ്റമാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ആദ്യം മുതലേ ലോകായുക്ത നിയമഭേഗദതിയില്‍ എതിര്‍പ്പറിയിച്ച സി.പി.ഐ ഇപ്പോഴും നിലപാട് മയപ്പെടുത്തിയിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അതൃപ്തി വ്യക്തമാക്കി. ഭേദഗതിയുടെ ആവശ്യകത ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാൽ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്‍റെ പ്രതികരണം.