സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു

0 1,327

സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു

കേളകം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു മുഴുവൻ പാവപ്പെട്ടവർക്കും പ്രതിമാസം 7500 രൂപ നൽകുക ഒരാൾക്ക് 10 കിലോ അരി വീതം സൗജന്യമായി നൽകുക ഇന്ധന കൊള്ള അവസാനിപ്പിക്കുക പൊതുമേഖലയിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക

തൊഴിൽ ഭേദഗതിയിൽ നിന്ന് പിന്മാറുക, തൊഴിൽ നഷ്ടമായവർക്ക് തൊഴിൽ ഇല്ല വേതനം നൽകുക,  തൊഴിലുറപ്പ് ദിനവും കൂലിയും വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേളകം പോസ്റ്റ് ഓഫീസിനു മുൻപിൽ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി ജി പത്മനാഭൻ ഉദ്ഘാടനം ചെയ്തു

സിപിഎം ലോക്കൽ സെക്രട്ടറി  സി പി ഷാജി സ്വാഗതം പറഞ്ഞു. വി ബി അഭിജിത്ത്  അദ്ധ്യക്ഷത വഹിച്ചു.: