സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും

0 42

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. പൊതു രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ഇന്നലെ ആരംഭിച്ച ചർച്ചകൾ പൂർത്തിയായിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ പോളിറ്റ് ബ്യൂറോ റിപ്പോർട്ട് കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു.

മിസോറാമും തെലങ്കാനയും ഒഴികെയുള്ള 3 സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നയസമീപനങ്ങൾ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. പലസ്തീൻ വിഷയവും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്. തെറ്റ് തിരുത്തൽ രേഖ അടക്കമുള്ള സംഘടന വിഷയങ്ങളും യോഗത്തിൻ്റെ പരിഗണനയിൽ വരും.