ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9384 പേര്‍

0 258

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9384 പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9384 പേര്‍. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5220 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.