ജില്ലയില്‍ ഇതുവരെയായി എത്തിച്ചേര്‍ന്നത് 355 പ്രവാസികള്‍ 

0 487

ജില്ലയില്‍ ഇതുവരെയായി എത്തിച്ചേര്‍ന്നത് 355 പ്രവാസികള്‍ 

വിദേശത്തു നിന്നും  കേരളത്തിലെത്തിയ വിവിധ വിമാനങ്ങളിലായി ജില്ലയില്‍ എത്തിച്ചേര്‍ന്നത് 355 പ്രവാസികള്‍. ഇതില്‍ 153 പേര്‍ ഹോം ക്വാറന്റൈനിലാണ്. 198 പേരെ സര്‍ക്കാര്‍ ഒരുക്കിയ വിവിധ കൊറോണ കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.  രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മെയ് 12 ന് ദുബായ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണിവര്‍.
ദുബായ്, അബുദാബി, ദോഹ, ബഹറിന്‍, കുവൈറ്റ്, ജിദ്ദ, തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ നിന്നും സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി 15 വിമാനങ്ങളിലായാണ് പ്രവാസികള്‍ എത്തിയത്.