ഹോം ക്വറന്‍റീനില്‍ കഴിയുന്നവരെ വീടുകളില്‍ സന്ദര്‍ശിച്ച് ജില്ലാ പോലീസ് മേധാവി.

0 909

ഹോം ക്വറന്‍റീനില്‍ കഴിയുന്നവരെ വീടുകളില്‍ സന്ദര്‍ശിച്ച് ജില്ലാ പോലീസ് മേധാവി.

കണ്ണൂര്‍: 13-05-20 കണ്ണൂര്‍, തളിപ്പറമ്പ സബ്ബ് ഡിവിഷന്‍ പരിധിയില്‍ ഹോം ക്വറന്‍റീനില്‍ കഴിയുന്നവരെ ജില്ലാ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര GH IPS വീടുകളില്‍ നേരിട്ടു എത്തി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി. കണ്ണൂര്‍ ടൗൺ , വളപട്ടണം, തളിപ്പറമ്പ, പരിയാരം പോലീസ് സ്റ്റേഷന്‍ പരിധികളിലെ വീടുകളില്‍ ആണ് സന്ദര്‍ശനം നടത്തിയത്. കണ്ണൂര്‍ Dysp ശ്രീ പി പി സദാനന്ദന്‍, തളിപ്പറമ്പ Dysp ശ്രീ ടി കെ രത്നകുമാര്‍ കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ പ്രദീപന്‍ കണ്ണിപ്പോയില്‍ തളിപ്പറമ്പ ഇന്‍സ്പെക്ടര്‍ സത്യനാഥ്, പരിയാരം ഇന്‍സ്പെക്ടര്‍ എന്നിവര്‍ DPC യെ അനുഗമിച്ചു. ഹോം ക്വറന്‍റീനില്‍ കഴിയുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വീഡിയോ നല്‍കിയും ഹോം ക്വറന്‍റീനെക്കുറിച്ച് ലഘു വിവരണങ്ങളും നല്കി. കണ്ണൂര്‍ ജില്ലാ പോലീസ് തയ്യാറാക്കിയ “ചുവപ്പ് കാര്‍ഡ്” ഹോം ക്വറന്‍റീനില്‍ കഴിയുന്നവരുടെ പരിസരങ്ങളിലും മറ്റും പതിക്കുന്നതിന് നിര്‍ദ്ദേശം നല്കി ആയതിന്‍റെ ആവശ്യകത പരിസരവാസികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഇത് വലിയ തോതില്‍ ആത്മവിശ്വാസം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി സമൂഹ ഇടപെടലുകള്‍ നടത്തുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 Sec. 5 or 6 ആക്ട് പ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും DPC അറിയിച്ചു.