കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം ശുചീകരിച്ചു

0 1,068

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റേയും നാഷണൽ സർവീസ് സ്കീമിന്റേയും സംയുക്താഭിമുഖത്തിൽ കേളകം പൂവത്തിൻ ചോലയിലെ കുടുംബക്ഷേമ ഉപകേന്ദ്ര പരിസരം വൃത്തിയാക്കി. വാർഡ് മെമ്പർ ബിജു പെരുമത്തറ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്  സി സി സന്തോഷ് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ ബിനു ജോസഫ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ.സി ഷാജി എന്നിവർ സംസാരിച്ചു അധ്യാപകരായ കെ വി ബിജു, സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹയർ സെക്കണ്ടറി വിഭാഗത്തിലെ 25 സ്കൗട്ട് ആൻഡ് ഗൈഡ്കളും 25 എൻഎസ്എസ് വോളണ്ടിയർമാരും ചേർന്നാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പരിസരം വൃത്തിയാക്കിയത്.

Get real time updates directly on you device, subscribe now.