ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം. ഡല്‍ഹിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തത്. എം സി ഡി സ്കൂളിലെ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തർപ്രദേശ് ജൗൻപൂർ സ്വദേശിയായ 54 കാരനായ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.
അജയ് യെ പിടികൂടിയെന്നാണ് റിപ്പോർട്ട്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്‌കൂളിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കൂട്ടാളികളുമായി ചേർന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. ഇരയെ എൽബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസിലിംങ്ങിനും വിധേയമാക്കി.” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമൃത ഗുഗുലോത്ത് പറഞ്ഞു