പണിക്കിടെ കിണറിൽ അകപ്പെട്ടയാളെ അഗ്നിരക്ഷാ സേന രക്ഷിച്ചു

0 706

പണിക്കിടെ കിണറിൽ അകപ്പെട്ടയാളെ അഗ്നിരക്ഷാ സേന രക്ഷിച്ചു

ഇരിട്ടി : ഉളിക്കലിൽ കിണറിന്റെ പണിയിൽ ഏർപ്പെട്ട് തിരികെ കയറാൻ പറ്റാതെ കിണറ്റിൽ അകപ്പട്ട ആളെ ഇരിട്ടി അഗ്നിശമന സേന രക്ഷിച്ചു. അട്ടറഞ്ഞിയിലെ സണ്ണി തേവറുകുന്നേലിനെയാണ് ഇരിട്ടി അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന രക്ഷപ്പെടുത്തിയത് .
അട്ടറഞ്ഞിയിലെ സണ്ണി വെട്ടിപ്ലാവിലിന്റെ വീട്ടുകിണർ കിണർ താഴ്തുന്നതിനായി എത്തിയതായിരുന്നു സണ്ണി തേവറുകുന്നേൽ . അവശനായി കിണറിൽ നിന്നും കയറാൻ കഴിയാഞ്ഞതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി. മോഹനനെ കൂടാതെ സീനിയർ ഫയർ ആൻറ് റെസ്ക്യു ഓഫീസർ ബെന്നി ദേവസ്യ , ഫയർ ആൻറ് റെസ്ക്യൂ ഓഫീസർമാരായ അനു, സഫീർ , ഷാനിഫ്, അനീഷ്, വിഷ്ണുപ്രകാശ്, ഹോം ഗാർഡുമാരായ രമേഷ് കുമാർ ,ദേവസ്യ ,സിവിൽ ഡിഫൻസ് മെമ്പർ നിധീഷ് ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.