പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

0 344

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. പൊതുബജറ്റ് മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മറുപടി പറയും. ( parliament budget first phase ends today )

ലോക്‌സഭയിൽ കഴിഞ്ഞ ദിവസം നടന്ന മറുപടി പ്രസംഗത്തിൽ ധനമന്ത്രി കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ബിഎസ്എൻഎല്ലിനെ ഐസിയുവിലാക്കിയതും ലാഭകരമായി പ്രവർത്തിച്ചിരുന്ന എംടിഎൻഎല്ലിനെ ഒറ്റ രാത്രികൊണ്ട് കടക്കെണിയിലാക്കിയതും കോൺഗ്രസ് സർക്കാരാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു.

ധനമന്ത്രിയുടെ പ്രസംഗത്തിനിടെ കോൺഗ്രസ് അംഗങ്ങൾ പലതവണ ഇടപെട്ടു.സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് ബജറ്റ് വിഹിതം കുറഞ്ഞുവെന്ന ആരോപണം തെറ്റെന്ന് ധന മന്ത്രി നിർമല സീതാരാമൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.