ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

0 237

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

കണ്ണൂർ:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഫോട്ടോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിൽ എടുക്കുന്ന കണ്ണൂർ ജില്ലയിലെ മുഴുവൻ മെമ്പർമാർക്കുള്ള ഭക്ഷ്യധാന്യകിറ്റും സംഘടനയുടെ തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. കണ്ണൂർ മേഖലയിൽ ജില്ലയിലെ സംഘടനാ സ്ഥാപക നേതാവ്. പി.പി. ജയകുമാർ അവർകൾക്ക് ബഹുമാനപ്പെട്ട കണ്ണൂർ പാർലിമെൻ്റ് മെമ്പർ കെ.സുധാകരൻ തിരിച്ചറിയൽ കാർഡും, സംഘടനസംസ്ഥാന സെക്രട്ടറി പ്രജിത് കണ്ണൂരിന് ഭക്ഷ്യധാന്യ കിറ്റും നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ മുരളി ശങ്കരൻ, മേഖല പ്രസിഡൻ്റ് രാജീവൻ സി.പി, .രാജേഷ് ആയിക്കര എന്നിവർ പങ്കെടുത്തു.