വന്യമൃഗശല്യം മൂലം സാമ്പത്തിക നഷ്ട്ടം വന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം ; മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി

0 138

വന്യമൃഗശല്യം മൂലം സാമ്പത്തിക നഷ്ട്ടം വന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം ; മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി

മുഴക്കുന്ന്: മേഖലയിൽ വന്യമൃഗശല്യം മൂലം സാമ്പത്തിക നഷ്ട്ടം വന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവിശ്യപ്പെട്ടു.പുതുതായ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾ ചുമതലയേറ്റു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നേതാക്കളായ വി.രാജു ,വി.പ്രകാശൻ, പി.പി.മുസ്തഫ, കെ.രാജൻ, കെ.സി.രാമകൃഷ്ണൻ, സജിത മോഹൻ, മുഹമ്മദ് ഹാജി, കെ.രമേശൻ ,ഉഷ അനിൽ ,നമേഷ് കുമാർ, ലൈസ ആൻറ്റണി, ലീമോൾ, സിബി ജോസഫ് എന്നിവർ പ്രസംഗിച്ചു.