ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

0 983

ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രണ്ടാഴ്ച മുമ്പാണ് ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ നൽകിയത്. ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ നിയമോപദേശമടക്കം തേടിയിരുന്നു.

വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിന്റെ സാഹചര്യം വിശദീകരിക്കുകയം ചെയ്തു. തുടർന്നാണ് ഓർഡിനൻസിൽ ഇന്ന് ഗവർണർ ഒപ്പുവെച്ചത്.

ഓർഡിനൻസിനെതിരെ പ്രതിപക്ഷം ശക്തമായി എതിർപ്പുയർത്തിയിരുന്നു. ലോകയുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓർഡിനൻസെന്ന് ആരോപിച്ചാണ് പ്രതിപക്ഷം എതിർപ്പുയർത്തിയത്