വള്ളിയൂര്‍ക്കാവില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

0 355

മാനന്തവാടി: വള്ളിയൂര്‍ക്കാവില്‍ രാഹുല്‍ ഗാന്ധി എം.പി.യുടെ എല്‍.എ.ഡി.എസ് ഫണ്ടില്‍ നിന്നും 2,00,000 രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ പി.വി ജോര്‍ജ്ജ്, എ.എം. നിശാന്ത്, കമ്മന മോഹനന്‍, സന്തോഷ്.ജി.നായര്‍, രമേശന്‍ കണ്ണി വയല്‍, ജോസ് തടത്തില്‍, അശോകന്‍ ഒഴക്കോടി, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.