ലോസ് ഏഞ്ചല്‍സ്: 95ാ-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ‘ദി എലിഫന്‍റ് വിസ്പറേഴ്സ്’. മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലിഫന്‍റ് വിസ്പറേഴ്സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.