വീട്ടമ്മ പുഴയിൽ മുങ്ങി മരിച്ചു

0 812

പനമരത്ത് പുഴയിൽ കുളിക്കാൻ പോയ വീട്ടമ്മ മുങ്ങി മരിച്ചു. പനമരം നീർവാരം അമ്മാനി ഓണിവയൽ അമൃത ഭവൻ നിഷാന്തിൻ്റെ ഭാര്യ വി.എസ്. സനിത (29) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ കുളിക്കാൻ പോയ ഇവരെ സമയം കഴിഞ്ഞും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിക്കടവിൽ നിന്ന് 200 മീറ്ററകലെ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ മാനന്തവാടി ഗവ.മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മകൾ : ആവന്തിക.