വൈഎംസിഎ ഇരിട്ടി യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

0 619

വൈഎംസിഎ ഇരിട്ടി യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ഇരിട്ടി: വൈഎംസിഎ ഇരിട്ടി യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജസ്റ്റിന് കൊട്ടുകാപ്പള്ളിഅധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്ക്ക് കേരള റീജന് ചെയര്മാന് ജോസ് ജി.ഉമ്മന് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഇരിട്ടി വൈഎംസിഎ നിര്ധന കുടുംബത്തിനു വീട് വയ്ക്കാന് നല്കിയ സ്ഥലത്തിന്റെ പ്രമാണം തലശേരി സഹായ മെത്രാന് മാര് ജോസഫ് പാംപ്ലാനിയും വൃദ്ധസദനം അന്തേവാസികള്ക്കുള്ള ഓണക്കോടി ഇരിട്ടി ഡിവൈഎസ്പി പ്രിന്സ് എബ3ഹാമും കൈമാറി. പുതിയ അംഗങ്ങള്ക്ക് കണ്ണൂര് സബ് റീജന് ചെയര്മാന് വി.എം.മത്തായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെല്ലിക്കാംപൊയില് സെന്റ് സെബാസ്റ്റ്യന്സ് പള്ളി വികാരി ഫാ.ജോസഫ് കാവനാടി, വൈഎംസിഎ ദേശീയ നിര്വാഹക സമിതി അംഗം ഡോ.കെ.എം.തോമസ്, കേരള റീജിയന് വൈസ് ചെയര്മാന് ജിയോ ജേക്കബ്, കണ്ണൂര് സബ് റീജന് ജനറല് കണ്വീനര് ജോസ് ആവനംകോട്ട്, നോര്ത്ത് സോണ് കോ-ഓര്ഡിനേറ്റര് ഇമ്മാനുവല് ജോര്ജ്, യുവത പ്രമോട്ടര് രാജു ചെരിയംകാല, ബേബി തോലാനി, തോമസ് വര്ഗീസ്, സണ്ണി കൂറുമുള്ളംതടം, ബെന്നി ജോസഫ്, തോമസ് അറയ്ക്കല്, അമല് സജി, ഷഇന്റോ മൂക്കനോലില്, ബിന്ദു ഷിന്റോ എന്നിവര് പ്രസംഗിച്ചു.
ഭാരവാഹികള്: ബേബി തോലാനി (പ്രസിഡന്റ്), ബെന്നി ജോസഫ് പൂക്കൊടിയില് (സെക്രട്ടറി), ഷാജി ജോസ് കുറ്റിയില് (ട്രഷറര്).