റോഡിന്റെ പാർശ്വഭിത്തികൾ വിണ്ടു കീറിയ സംഭവം അന്വേഷിക്കണം -അഡ്വ.സജീവ് ജോസഫ് എം.എൽ.എ

0 6,036

റോഡിന്റെ പാർശ്വഭിത്തികൾ വിണ്ടു കീറിയ സംഭവം അന്വേഷിക്കണം -അഡ്വ.സജീവ് ജോസഫ് എം.എൽ.എ

 

ഉളിക്കൽ:കണിയാർവയൽ-കാഞ്ഞിലേരി-തിരൂർ-ഉളിക്കൽ റോഡിൽ പൊയ്യൂർകരിയിൽ റോഡ് ഉയർത്തിയ ഭാഗത്തെ കോൺക്രീറ്റ് ഭിത്തികൾ അപകടകരമാകും വിധത്തിൽ വിണ്ടുകീറിയത് സംബന്ധിച്ച് ‌ ഉന്നതതല അന്വേഷണം നടത്തണമെന്ന് നിയുക്ത എം.എൽ.എ അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.പൊയ്യൂർകരയിലെ സംഭവ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലവർഷം തുടങ്ങും മുന്നേ തന്നെ പണിപൂർത്തിയാവാത്ത റോഡിന്റെ ഈ അവസ്ഥ പ്രദേശ വാസികളിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.നിർമാണത്തിലെ അപാകത സംബന്ധിച്ച് ജനങ്ങളുടെ പരാതി ശ്രദ്ധയിൽപെട്ടു.ഇത് സംബന്ധിച്ച് വസ്തുതാപരമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി ലിസി ,ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ചാക്കോ പാലക്കലോടി,ഡി.സി.സി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.