കര്‍ഷക ബില്ലിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ കര്‍ഷകരുടെ പ്രതിഷേധ ഒപ്പുശേഖരണം നടത്തി

0 523

കര്‍ഷക ബില്ലിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെൽ കര്‍ഷകരുടെ പ്രതിഷേധ ഒപ്പുശേഖരണം നടത്തി

കണിച്ചാര്‍:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ കര്‍ഷക ബില്ലിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ ടൗണില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാന്‍ കര്‍ഷകരുടെ പ്രതിഷേധ ഒപ്പുശേഖരണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ സെല്‍ ബ്ലോക്ക് ചെയര്‍മാന്‍ സി. ജെ മാത്യു അധ്യക്ഷത വഹിച്ചു. റെജി പൂളക്കുറ്റി, ജിമ്മി ജോസഫ്, സതീഷ് മണ്ണാര്‍കുളം, ജയ് മോന്‍ കല്ലുപുരക്കകത്ത്, ജോണി ചിറമ്മേല്‍, ജോസ് പള്ളിക്കമാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ സൂചകമായി കറുത്ത മാസ്‌ക്ക് ധരിച്ചാണ് പ്രവര്‍ത്തകര്‍ ഒപ്പ് ശേഖരണം നടത്തിയത്.