ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.           

0 373

ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.           

ആറ് മണിക്കൂറാണ് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ പണമിടപാട് ഇ ഡി ചോദിച്ചറിഞ്ഞു. നേരത്തെ നൽകിയ മൊഴി ബിനീഷ് കോടിയേരി ആവർത്തിച്ചു. അനൂപുമായി സുഹൃത്ത് ബന്ധം മാത്രമാണ് ഉള്ളത്. ലഹരിക്കടത്തിന് സഹായം നൽകിയിട്ടില്ലെന്നും ബിനീഷ്.നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിന് ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ഇ ഡി അന്വേഷണം ആരംഭിച്ചത്. ഇ ഡി ആദ്യഘട്ടത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. വെളിപ്പെടുത്തിയതിലധികം സമ്പാദ്യം ബിനീഷിനുണ്ടെന്ന നിഗമനമാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസത്തോളമായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിന്റെ തുടർച്ചയെന്നോണമാണ് ബിനീഷിനെ ഇ ഡി വിണ്ടും ചോദ്യം ചെയ്തത്. ബിനീഷ് നൽകിയിരുന്ന തുക അനൂപ് ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നോ?, ആറ് ലക്ഷത്തിൽ കൂടുതൽ തുകയുടെ ഇടപാടുകൾ ബിനീഷ് കോടിയേരി നടത്തിയിരുന്നോ?,ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരുവിലെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവ ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നും വിവരം