പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കണ്ണൂർ വിമാനത്താവളം കൂടുതലായി ഉപയോഗിക്കണം. കെ സുധാകരൻ എംപി

0 732

പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കണ്ണൂർ വിമാനത്താവളം കൂടുതലായി ഉപയോഗിക്കണം. കെ സുധാകരൻ എംപി

കണ്ണൂർ വിമാനത്താവളത്തിലൂടെ 69 179 പ്രവാസികൾ നാട്ടിലേക്ക് മടങ്ങുവാൻ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കണ്ണൂർ വിമാനത്താവളം കൂടുതലായി ഉപയോഗിക്കണമെന്ന് കെ.സുധാകരൻ എം.പി കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയോട് ആവശ്യപ്പെട്ടു.

കണ്ണൂർ,കാസർഗോഡ് വയനാട് ജില്ലകൾക്ക് പുറമേ മാഹി,കർണാടകത്തിലെ കൂർഗ്, ജില്ലകൾ അടങ്ങുന്ന നോർത്ത് മലബാർ മേഖലയിൽ നിന്ന് അനേകായിരം ആളുകളാണ് ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നത്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തശേഷം നിലവിലുള്ള സൗകര്യങ്ങളുടെ ഇരുപത് ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്

പാർലമെൻ്റിന് അകത്തും പുറത്തുമായി കണ്ണൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര സർവീസുകൾ നടത്തുവാനുള്ള പോയിൻ്റ് ഓഫ് കോൾ അനുമതിക്കായി പല തവണ ആവശ്യപ്പെട്ടെങ്കിലും പോയിന്റ് ഓഫ് സ്റ്റാറ്റസ് സർക്കാർ നിഷേധിച്ചിരുന്നു എന്നും 69179 പ്രവാസികൾ കണ്ണൂരിലേക്ക് മടങ്ങുവാൻ വേണ്ടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ
എയർപോർട്ടിൻ്റെ സമീപപ്രദേശങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തന സൗകര്യങ്ങൾ കൂടുതലായി വർദ്ധിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ ക്വാറൻ്റീൻ ചെയ്യുവാനടക്കമുള്ള എല്ലാ നടപടികളുടെയും വേഗത വർദ്ധിപ്പിക്കണമെന്നും കെ.സുധാകരൻ എം.പി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.