പുൽപ്പള്ളിയിലെ പട്ടിക വർഗ കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു

0 279

പുൽപ്പള്ളിയിലെ പട്ടിക വർഗ കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു

 

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് പുൽപ്പള്ളിയിലെ പട്ടിക വർഗ കുടുംബങ്ങൾക്കുള്ള വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. പാളക്കൊല്ലി കോളനിയിൽ നിന്നും മാറ്റിപാർപ്പിച്ച കുടുംബങ്ങൾക്കായിപട്ടിക വർഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. ഓൺലൈനിലൂടെ പട്ടികജാതി- പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനാണ് താക്കോൽ ദാനം നടത്തിയത്.

പാളക്കൊല്ലി കോളനിക്കാർക്ക് വേണ്ടി പട്ടികവർഗ വകുപ്പ് മരകാവിൽ വിലകൊടുത്ത് വാങ്ങിച്ച 4.75 ഏക്കർ ഭൂമിയിലാണ് വീടുകൾ നിർമിച്ചത്. 54 വീടുകളിൽ 26 എണ്ണത്തിന്റെ പണി മുഴുവനായി പൂർത്തിയായിട്ടുണ്ട്. ഒരു വീടിന് 6 ലക്ഷം രൂപ ചെലവിൽ 3.24 കോടി രൂപയുടെ ഭവന സമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്.

മോഡൽ വില്ലേജ് എന്ന മാതൃകയിലാണ് വീടുകളുടെ രൂപകൽപന. 54 കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതിക്കായി 37 ലക്ഷം രൂപ വാട്ടർ അതോറിറ്റിക്കും നൽകിയിട്ടുണ്ട്.