മാഹിയിലെ പത്രപ്രവർത്തകർക്ക് കിറ്റ് നല്കി
മാഹി : മയ്യഴി പൂർണ്ണമായും ലോക് ഡൗൺ ആയ പശ്ചാത്തലത്തിൽ മാഹിയിലെ പ്രാദേശിക പത്രപവർത്തകർക്ക് മാഹി സെന്റ് തെരേസാ ദേവാലയത്തിന് വേണ്ടി വികാരി ഫാദർ ഡോ: ജെറോം ചിങ്ങന്തറ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു . നേരത്തേ സർക്കാരിന്റെ കലക്ഷൻ സെന്ററിലേക്കും പള്ളി വക കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.