ലൈബ്രറി കൗൺസിൽ സാംസ്കാരികോൽസവം ഇന്ന് തുടങ്ങും

0 248

ലൈബ്രറി കൗൺസിൽ സാംസ്കാരികോൽസവം ഇന്ന് തുടങ്ങും

കണ്ണൂർ:  കണ്ണൂർ താലുക്ക് ലൈബ്രറി കൗൺസിൽ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്കാരികോൽസവം വെള്ളിയാഴ്ച ആരംഭിക്കും. രാത്രി എട്ടിന് ഫെയ്സ് ബുക്ക് ലൈവിൽ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. 29ന് ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. സപ്തംബർ 1ന് രാത്രി ഏഴിന് കവി സമ്മേളനം നടക്കും.

ഓണാഘോഷ പരിപാടിയുടെ താലുക്ക്തല മൽസരം സപ്തംബർ 10ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.